Sunday, 10 June 2007

ബ്രഡ് കബാബ്

ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്,
റവ,
സവാള,
ചീസ്,
പനീര്‍,
മുളകുപൊടി,
പെരുംജീരകം,
മുട്ട,
റൊട്ടിപ്പൊടി,
എണ്ണ,
ഉപ്പ്.
പാചകം ചെയ്യേണ്ട വിധം:
1
.റവ ചൂടാക്കുക.
2.അതില്‍ വെള്ളത്തില്‍ മുക്കി പിഴിഞ്ഞ ബ്രഡും,
നുറുക്കിയ സവാളയും ഗ്രേറ്റുചെയ്ത പനീര്‍, ചീസ്
(പനീര്‍, ചീസ് ഇല്ലെങ്കില്‍ പാല്‍പ്പൊടിയും ആകാം)
മുളകുപ്പൊടി, പെരുംജീരകം,
ഉപ്പ് എന്നിവ ചേര്‍ത്ത് കുഴക്കുക.
3.അതില്‍ നിന്നും കുറച്ചു വീതം എടുത്ത് നീളത്തില്‍
കബാബിന്റെ രൂപത്തില്‍ ആക്കി മുട്ടയില്‍ മുക്കി
റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് ഷാലൊ ഫ്രൈ ചെയ്യുക.
(റൊട്ടിപ്പൊടിയില്‍ മുക്കിയ കബാബ് രണ്ടാഴ്ചയൊളം ഫ്രീസറില്‍ സൂക്ഷിക്കാം.)

Tuesday, 24 April 2007

ബ്രഡ് റോള്‍

ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്,
ഏത്തപ്പഴം,
അവല്‍,
ചുരണ്ടിയ തേങ്ങ,
അണ്ടിപ്പരിപ്പ്,
ഉണക്ക മുന്തിരി,
ഏലക്ക.

ഉണ്ടാക്കുന്ന വിധം:
1. ഏത്തപ്പഴം പുഴുങ്ങി ഉടയ്കൂക.
2. ഇതില്‍ ബാക്കിയുള്ള സാധനങ്ങള്‍ ചേര്‍ത്തിളക്കുക.
3. ബ്രഡ് അരികു കളഞ്ഞ് ഒന്നുപ്രസ് ചെയ്തിട്ട് തയ്യാറാക്കി
വച്ചിരിക്കുന്ന കൂട്ട് വച്ച് റൊള്‍ ചെയ്യുക.
ഇത് അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഫ്രീസറില്‍ വയ്ക്കുക.
സെറ്റ് ആവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
4. സെറ്റായതിനു ശേഷം ഫോയില്‍ പേപ്പര്‍ നീക്കം ചെയ്ത്
ചൂടായ ഫ്രയിംഗ് പാനില്‍ വളരെക്കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ചെടുക്കുക.
(ആവശ്യമെങ്കില്‍ മധുരം ചേര്‍ക്കുക)

Monday, 23 April 2007

എണ്ണയും മധുരവും കുറച്ച് ബ്രഡ്_കൊണ്ടുള്ള ചില വിഭവങ്ങള്‍ (ഉപ്പമാവ്)

ബ്രഡ് ഉപ്പുമാവ്
ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ് ,
ഉഴുന്നുപ്പരിപ്പ്-,
സവാള,
പച്ചമുളക്,
ഇഞ്ചി,
തക്കാളി,
വെളിചെണ്ണ,
ഗരംമസാല പൊടി,
മുട്ട.
ഉണ്ടാക്കുന്ന വിധം
1.
നോണ്‍സ്റ്റിക്ക് പാനില്‍ അല്പം എണ്ണ ഒഴിച്ച്
ഉഴുന്നുപ്പരിപ്പ്-, സവാള, പച്ചമുളക്, ഇഞ്ചി, തക്കാളി, ഗരംമസാല പൊടി
എന്നിവ പാകത്തിന് ഉപ്പ് ചേര്‍ത്ത് വഴറ്റുക.
2.മുട്ട ഒഴിച്ച് നല്ലപോലെ ഇളക്കുക
അതില്‍ ചെറുതായി നുറുക്കിയ ബ്രഡ് ചേര്‍ത്ത്
കുറച്ചു നേരം അടച്ചു വെയ്ക്കുക.
എന്നിട്ട് ചൂടോടെ വിളമ്പുക.