Tuesday, 24 April 2007

ബ്രഡ് റോള്‍

ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്,
ഏത്തപ്പഴം,
അവല്‍,
ചുരണ്ടിയ തേങ്ങ,
അണ്ടിപ്പരിപ്പ്,
ഉണക്ക മുന്തിരി,
ഏലക്ക.

ഉണ്ടാക്കുന്ന വിധം:
1. ഏത്തപ്പഴം പുഴുങ്ങി ഉടയ്കൂക.
2. ഇതില്‍ ബാക്കിയുള്ള സാധനങ്ങള്‍ ചേര്‍ത്തിളക്കുക.
3. ബ്രഡ് അരികു കളഞ്ഞ് ഒന്നുപ്രസ് ചെയ്തിട്ട് തയ്യാറാക്കി
വച്ചിരിക്കുന്ന കൂട്ട് വച്ച് റൊള്‍ ചെയ്യുക.
ഇത് അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഫ്രീസറില്‍ വയ്ക്കുക.
സെറ്റ് ആവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
4. സെറ്റായതിനു ശേഷം ഫോയില്‍ പേപ്പര്‍ നീക്കം ചെയ്ത്
ചൂടായ ഫ്രയിംഗ് പാനില്‍ വളരെക്കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ചെടുക്കുക.
(ആവശ്യമെങ്കില്‍ മധുരം ചേര്‍ക്കുക)

3 comments:

ചേച്ചിയമ്മ said...

രണ്ട് പാചകക്കുറിപ്പുകളും വായിച്ചു.ഇതുപോലെ എളുപ്പം ഉണ്ടാക്കാവുന്നവയുടെ പാചകക്കുറിപ്പുകള്‍ ഇനിയും പോരട്ടെ :)

ശാലിനി said...

സുഷമയുടെ കൈകളുടെ ഫോട്ടോയാണോ പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത്? നല്ല ഭംഗിയുണ്ട്. മൈലാഞ്ചിയിട്ടിരിക്കുന്നതും നന്നായിട്ടുണ്ട്.

പാചകകുറിപ്പുകള്‍ കൂടുതല്‍ പോരട്ടെ.

qw_er_ty

sushamasreekumar said...

ചേച്ചിയമ്മയ്ക്കും ശാലിനിക്കും നന്ദി.
താമസ്സിച്ചതിന് ക്ഷമാപണം.